ഭക്ഷ്യവിഷബാധ,ജാൻവി ആരോഗ്യം വീണ്ടെടുക്കുന്നു
Saturday 20 July 2024 6:00 AM IST
ഭക്ഷ്യവിഷബാധയെത്തുടർന്ന് മുംബയ് എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടി ജാൻവി കപൂറിന്റെ ആരോഗ്യം രണ്ടു ദിവസത്തിനുള്ളിൽ പൂർവസ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛൻ ബോണി കപൂർ. ചെന്നൈയിൽ നിന്നു മുംബയ്‌യിൽ തിരിച്ച് എത്തിയതിനുശേഷം ആരോഗ്യ നില മോശമാകുകയായിരുന്നു. അംബാനി കല്യാണത്തിലെ ഭക്ഷണം കഴിച്ചതോടെയാണോ ജാൻവിയുടെ ആരോഗ്യം മോശമായത് എന്നും ചോദ്യം സോഷ്യൽ മീഡിയ ഉന്നയിക്കുന്നുണ്ട്. ബഡാ പാവിൽ നിന്ന് മുടി കിട്ടിയതായി ഇൻഫ്ളുവൻസർ ഓറി വീഡിയോ പങ്കുവച്ചിരുന്നു. അതേസമയം ഉലജ് ആണ് ജാൻവിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മലയാളി താരം റോഷൻ മാത്യു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.