മഴമാപിനി നിർമ്മാണ ശില്പശാല
Saturday 20 July 2024 12:50 AM IST
നെയ്യശേരി : എസ് .എൻ .സി എം എൽ പി സ്‌കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴമാപിനി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. മഴയളവുകൾ രേഖപ്പെടുത്തി ഈ വർഷം മുഴുവൻ നടത്തുന്ന 'ഗണിത മഴ' പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യഗോപി നിർവഹിച്ചു. കുട്ടികൾ നിർമ്മിച്ച മഴമാപിനികൾ അവരവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദ്ദേശവും മഴയളവിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് അദ്ധ്യാപകൻ അരുൺ ജോസ് ക്ലാസ് എടുത്തു. പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥി കോഡിനേറ്റർ മുഹമ്മദ് ആദിൽ സ്‌കൂളിൽ മഴമാപിനി സ്ഥാപിച്ചു. ഓരോ ദിവസത്തെയും മഴയളവുകൾ രേഖപ്പെടുത്തുന്നതിനായി സ്‌കൂളിൽ മഴ ചാർട്ടും സ്ഥാപിച്ചു. പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ് കൺവീനർ സുമി .പി രാമചന്ദ്രൻ നേതൃത്വം നൽകി.