അക്ഷയ സംരംഭകർക്ക് ഓൺലൈൻ പരീക്ഷ

Saturday 20 July 2024 4:16 AM IST

തിരുവനന്തപുരം:സംസ്ഥാന ഐ.ടി മിഷന്റെ വിവര സാങ്കേതിക വിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ ജില്ലയിൽ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ പുതിയതും,ഒഴിവ് വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന 7 അക്ഷയ ലൊക്കേഷനുകളിലേക്കും ജനറൽ വിഭാഗക്കാർക്കുള്ള 13 അക്ഷയ ലൊക്കേഷനുകളിലേക്കും സംരംഭകരാകാൻ അപേക്ഷ നൽകിയവർക്കുള്ള ഓൺലൈൻ പരീക്ഷ ആഗസ്റ്റ് 1ന് കെൽട്രോണിന്റെ വഴുതയ്ക്കാട്ടെ നോളജ് സെന്ററിൽ നടക്കും.ഫോൺ: 0471-2334070,2334080.

Advertisement
Advertisement