അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ താത്കാലികമായി നിറുത്തി,​ നാളെ പുലർച്ചെ പുനരാരംഭിക്കും

Friday 19 July 2024 10:56 PM IST

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനും മറ്റുള്ളവർക്കുമായുള്ള ഇന്നത്തെ തെരച്ചിൽ നിറുത്തി വച്ചതായി ജില്ലാകളക്ടർ അറിയിച്ചു. രാത്രി ഒൻപത് മണിയോടെയാണ് തെരച്ചിൽ നിറുത്തിവച്ചത്. അ​ർ​ജു​ൻ​ ​അ​ട​ക്കം​ ​പ​ത്തു​പേ​രാ​ണ് ​അ​ത്യാ​ഹി​ത​ത്തി​ൽ​പ്പെ​ട്ട​ത്.​ ​ഏഴു​പേ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​പു​ഴ​യി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി.

കനത്ത മഴയെ അവഗണിച്ചാണ് തെരച്ചിൽ നടന്നിരുന്നത്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് തെരച്ചിൽ നിറുത്തിവച്ചത്. ശനിയാഴ്ച പുലർച്ചെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗളുരുവിൽ നിന്ന് റെഡാർ അടക്കം എത്തിച്ചായിരിക്കും നാളത്തെ തെരച്ചിൽ. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന തരം റഡാറാണ് എത്തിക്കുക.

ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്ന് ​ത​ടി​ ​കൊ​ണ്ടു​വ​രാ​ൻ​ ​മു​ക്കം​ ​സ്വ​ദേ​ശി​ ​മ​നാ​ഫി​ന്റെ​ ​ലോ​റി​യു​മാ​യാ​ണ് ​അ​ർ​ജു​ൻ​ ​ഈ​ ​മാ​സം​ ​എ​ട്ടി​ന് ​പോ​യ​ത്.16​നാ​ണ് ​അ​വ​സാ​ന​മാ​യി​ ​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ച​ത്.​ ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ജി.​പി.​എ​സ് ​സാ​ന്നി​ദ്ധ്യം​ ​ദു​ര​ന്ത​ ​സ്ഥ​ല​ത്താ​ണെ​ന്ന് ​ഭാ​ര​ത് ​ബെ​ൻ​സ് ​ക​മ്പ​നി​ ​ലോ​റി​ ​ഉ​ട​മ​യെ​ ​അ​റി​യി​ച്ച​തോ​ടെ​താ​ണ് ​നാ​ട്ടി​ൽ​ ​അ​റി​ഞ്ഞ​ത്. ഗം​ഗാ​വ​ലി​ ​പു​ഴ​യി​ലേ​ക്ക് ​വീ​ണ് ​കു​ത്തൊ​ഴു​ക്കി​ൽ​ ​പെ​ട്ട​താ​ണോ​യെ​ന്ന് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

​ക​ന​ത്ത​ ​മ​ഴ​യും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലും​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ​ദുര​ന്ത​നി​വാ​ര​ണ​ ​സേ​ന,​ ​പൊ​ലീ​സ്,​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​വി​ഭാ​ഗ​ങ്ങ​ളാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ത്.​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​സ്ഥ​ല​ത്തെ​ ​ജി​ല്ലാ​ ​ക​ള​ക്‌​ട​റു​മാ​യും​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടു​മാ​യും​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.

Advertisement
Advertisement