ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം

Saturday 20 July 2024 4:05 AM IST

ന്യൂഡൽഹി: ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ഓർമ്മിപ്പിച്ച് സുപ്രീംകോടതി. അനധികൃതമായി മൂടിയ ജലാശയങ്ങൾ വീണ്ടെടുക്കാനും സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്രിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം. ഉത്തർപ്രദേശ് നഗിനയിൽ ജലാശയങ്ങൾ നിയമവിരുദ്ധമായി മണ്ണിട്ടും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മൂടിയെന്ന പരാതികൾ അന്വേഷിക്കാൻ മുതി‌ർന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണവും നിർദ്ദേശവും.

Advertisement
Advertisement