വിൻഡോസ് തകരാർ: ഇന്ത്യയിൽ വിമാനസർവീസുകൾ താറുമാറായി

Saturday 20 July 2024 12:31 AM IST

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് തകരാറിൽ ഒാൺലൈൻ, ഡിജിറ്റൽ സേവനങ്ങൾ നിലച്ചത് രാജ്യത്തെ വിമാന സർവീസുകൾ താറുമാറാക്കി. ഡൽഹി, മുംബയ്, ബാംഗ്ളൂർ, ചെന്നൈ വിമാനത്താവളങ്ങൾ സ്‌തംഭിച്ചു. 192 ഇൻഡിഗോ വിമാനങ്ങൾ അടക്കം 200ലേറെ സർവീസുകൾ റദ്ദാക്കി. വിൻഡോസ് കംപ്യൂട്ടറുകളിലും ബാങ്കിംഗ്, സ്റ്റോക്ക് എക്‌സേഞ്ച്, ആശുപത്രി, മാദ്ധ്യമ മേഖലകളിലും പ്രശ്‌നം സൃഷ്‌ടിച്ചു.

ഓൺലൈൻ ബുക്കിംഗ്, വെബ് ചെക്ക്-ഇൻ എന്നിവ രാവിലെ മുതൽ തടസപ്പെട്ടതാണ് വിമാന യാത്രക്കാരെ വലച്ചത്. എയർഇന്ത്യ, വിസ്‌താര, ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളുടെ സർവീസുകൾ മുടങ്ങി. ചെക്ക് ഇൻ കഴിയാതെ ഡൽഹി, മുംബയ്, ബാംഗ്ളൂർ, ചെന്നൈ, കൊൽക്കത്ത മെട്രോ നഗരങ്ങളിലെയും കൊച്ചി, പാട്‌ന, ഗോവ, അഹമ്മദാബാദ്, ജയ്‌‌പൂർ, ഭോപ്പാൽ, ചണ്ഡിഗഡ്, വിജയവാഡ, റായ്‌പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായി. യാത്രക്കാരുടെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് ബോർഡിംഗ് പാസുകൾ എഴുതി നൽകിയാണ് സർവീസുകൾ നടത്തിയത്. ഇത് നീണ്ട ക്യൂ സൃഷ്‌ടിച്ചു. പ്രായമായവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ബാംഗ്ളൂർ ഒന്നാം ടെർമിനലിൽ 90 ശതമാനം സർവീസുകളെയു ഹൈദരാബാദിൽ നിന്നുള്ള 160 സർവീസുകളെയും ബാധിച്ചു.


ഡിജിറ്റൽ സേവനങ്ങൾ തടസപ്പെട്ട വിവരം വിമാന കമ്പനികളും ഡൽഹി അടക്കം വിമാനത്താവളങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് വലഞ്ഞത്. അടിയന്തര യാത്രക്കായി വന്നവർക്ക് മറ്റൊരു വിമാനം ബുക്കു ചെയ്യാനും പണം തിരികെ ലഭിക്കാനും സൗകര്യമില്ലായിരുന്നു.

വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ഇരിപ്പിടവും വെള്ളവും ഭക്ഷണവും ഒരുക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡു നിർദ്ദേശം നൽകി. അപ്പപ്പോൾ വിവരങ്ങൾ അറിയിക്കാൻ വിമാന കമ്പനികളോടും ആവശ്യപ്പെട്ടു.

വിൻഡോസ് ഉപയോഗിക്കുന്നതിനാൽ മാക്‌സ് ഗ്രൂപ്പിന്റെ ആശുപത്രികളുടെ പ്രവർത്തനവും തടസപ്പെട്ടു. മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ബാധിച്ചു.

സുരക്ഷിതം:കേന്ദ്രം

മൈക്രോസോഫ്റ്റ് പ്രശ‌്നങ്ങൾ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്ളാറ്റ്ഫോം ഒരുക്കുന്ന നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് കേന്ദ്ര ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. ഇന്ത്യയിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ മൈക്രോസോഫ്‌റ്റിനെ ബന്ധപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

പ​രി​ഹാ​ര​ ​ശ്ര​മ​ങ്ങൾ
തു​ട​രു​ന്നു

സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​അ​ല്ലെ​ന്നും​ ​പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​ക്രൗ​ഡ്‌​ ​സ്ട്രൈ​ക് ​പ്ര​സി​ഡ​ന്റും​ ​സി.​ ​ഇ.​ ​ഒ​യു​മാ​യ​ ​ജോ​ർ​ജ് ​കു​ർ​ട്സ് ​അ​റി​യി​ച്ചു.​ ​മാ​ക്‌​സ്,​ ​ലി​ന​ക്സ് ​സോ​ഫ്റ്റ്‌​വെ​യ​റു​ക​ളെ​ ​ഇ​ത് ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​ചി​ല​ ​സേ​വ​ന​ങ്ങ​ൾ​ ​മു​ട​ങ്ങു​മെ​ന്ന് ​മൈ​ക്രോ​സോ​ഫ്റ്റും​ ​അ​റി​യി​ച്ചു.
എ​ക്കാ​ല​ത്തെ​യും​ ​വ​ലി​യ​ ​ഐ.​ ​ടി​ ​ത​ക​ർ​ച്ച​ ​എ​ന്നാ​ണ് ​ഇ​ലോ​ൺ​ ​മ​സ്ക് ​പ​റ​ഞ്ഞ​ത്.

വ​ണ്ണാ​ ​ക്രൈ
2017​ലെ​ ​വ​ണ്ണാ​ ​ക്രൈ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ശേ​ഷം​ ​ഉ​ണ്ടാ​കു​ന്ന​ ​ഏ​റ്റ​വും​ ​രൂ​ക്ഷ​മാ​യ​ ​ഐ.​ടി​ ​ത​ക​ർ​ച്ച.​ ​വി​ൻ​ഡോ​സി​ന്റെ​ ​പ​ഴ​യ​ ​പ​തി​പ്പി​നെ​ ​ബാ​ധി​ച്ച​ ​വൈ​റ​സ് 150​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​മൂ​ന്ന് ​ല​ക്ഷം​ ​ക​മ്പ്യൂ​ട്ട​റു​ക​ളെ​ ​ബാ​ധി​ച്ചു.

കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാന
സ​ർ​വീ​സു​ക​ളെ​യും​ ​ബാ​ധി​ച്ചു

നെ​ടു​മ്പാ​ശേ​രി​:​ ​മൈ​ക്രോ​സോ​ഫ്ടി​ന്റെ​ ​സേ​വ​ന​ത്തി​ലു​ണ്ടാ​യ​ ​ത​ക​രാ​ർ​ ​കൊ​ച്ചി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സ​ർ​വീ​സു​ക​ളെ​യും​ ​ബാ​ധി​ച്ചു.​ 13​ ​വി​മാ​ന​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി.​ ​എ​ട്ട് ​വി​മാ​ന​ങ്ങ​ൾ​ ​വൈ​കി.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ങ്ങ​ളെ​യാ​ണ് ​കൂ​ടു​ത​ലാ​യി​ ​ബാ​ധി​ച്ച​ത്.​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സി​ന്റെ​ ​ഒ​രു​ ​രാ​ജ്യാ​ന്ത​ര​സ​ർ​വീ​സും​ ​ആ​കാ​ശ് ​എ​യ​റി​ന്റെ​ ​ഒ​രു​ ​ആ​ഭ്യ​ന്ത​ര​ ​സ​ർ​വീ​സും​ ​വൈ​കി.​ ​ഇ​ൻ​ഡി​ഗോ​യു​ടെ​ ​മൂ​ന്ന് ​ഹൈ​ദ​രാ​ബാ​ദ് ​സ​ർ​വീ​സു​ക​ളും​ ​മൂ​ന്ന് ​ബം​ഗ​ളൂ​രു​ ​സ​ർ​വീ​സു​ക​ളും​ ​ഇ​വ​യു​ടെ​ ​മ​ട​ക്ക​യാ​ത്ര​യും​ ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സി​ന്റെ​ ​ഒ​രു​ ​ബം​ഗ​ളൂ​രു​ ​സ​ർ​വീ​സു​മാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.
ഇ​ൻ​ഡി​ഗോ​യു​ടെ​ ​ഓ​രോ​ ​മും​ബ​യ്,​ ​ബം​ഗ​ളൂ​രു,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​ചെ​ന്നൈ,​ ​ക​ണ്ണൂ​ർ,​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​വി​മാ​ന​ങ്ങ​ളും​ ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സി​ന്റെ​ ​ദു​ബാ​യ് ​വി​മാ​ന​വും​ ​ആ​കാ​ശ് ​എ​യ​റി​ന്റെ​ ​മും​ബ​യ് ​വി​മാ​ന​വു​മാ​ണ് ​വൈ​കി​യ​ത്.​ ​പ​ല​ ​വി​മാ​ന​ങ്ങ​ളും​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​വ​രെ​ ​വൈ​കി.

Advertisement
Advertisement