9 മണ്ഡലങ്ങളിലായി 63 കോടിയുടെ പദ്ധതികൾ
ആലപ്പുഴ: നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 1000 കോടി രൂപയിൽ നിന്ന് ഒരു നിയോജക മണ്ഡലത്തിൽ ഏഴ് കോടി രൂപ എന്ന കണക്കിൽ ജില്ലയിലെ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിന് കൃഷി മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നത് മാത്രമാണ് ആകെയുള്ള നിബന്ധനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികൾക്ക് ഭൂമി ലഭ്യമാണോയെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജില്ല കളക്ടറും ഉറപ്പാക്കണം.
നവകേരള സദസു കൊണ്ട് കാര്യങ്ങൾ അവസാനിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും പരിഹരിക്കാതെ നിരുത്തരവാദപരമായ മറുപടി നൽകിയതിനെക്കുറിച്ച് ജനപ്രതിനിധികൾക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഒരാഴ്ചയ്ക്കുള്ളിൽ വിളിക്കുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.
നെഹ്റുട്രോഫി സ്ഥിരം പവലിയൻ
അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം
ആലപ്പുഴയിൽ നെഹ്റുട്രോഫി സ്ഥിരം പവലിയനും അമിനിറ്റി സെന്ററും
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഐ.പി ബ്ലോക്കിന്റെ ഭാഗമായ നിർമാണ പ്രവർത്തനം
കുട്ടനാട് തേവർകാട്-വെള്ളാമത്ര റോഡ്, മുട്ടാർ റോഡ് ഉയർത്തൽ
ഹരിപ്പാട് ഹരിതം ഹരിപ്പാട് രണ്ടാം ഘട്ടം
മാവേലിക്കരയിൽ റോഡുകളുടെ നവീകരണം
കായംകുളത്ത് ജില്ല ഓട്ടിസം സെന്റർ, കുന്നത്താലും മൂട്-കൂട്ടും വാതിൽക്കടവ് റോഡ്
ചെങ്ങന്നൂരിൽ മാന്നാർ ചെങ്ങന്നൂർ പൈതൃക ഗ്രാമ പദ്ധതി