എലിശല്യം കാരണം പൊറുതി മുട്ടിയോ,​ ഇവയെ തുരത്താൻ ഇതാ ചില സിമ്പിൾ വഴികൾ

Friday 19 July 2024 11:59 PM IST

വീടുകളിലെ എലി ശല്യം കാരണം പൊറുതിമുട്ടുന്ന വീട്ടമ്മാർ കുറവല്ല. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിലും രോഗങ്ങൾ പരത്തുന്നതിലും എലികൾ വീട്ടമ്മമാരുടെ സ്വൈര്യം കെടുത്തുന്നത് പതിവാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. എന്നാൽ എലിയെ അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്..

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതും പഴയ വസ്തുക്കള്‍ കുന്നുകൂടി കിടക്കാതെ നോക്കുന്നതും എലിയെ തുരത്താനുള്ള ഒരു മാർഗ്ഗമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ് എലികൾ പെരുകുന്നത്. പഴയ ഫർണിച്ചറുകൾ, പുസ്തകങ്ങൾ , മാലിന്യങ്ങൾ എന്നിവ വീട്ടിലും പരിസരത്തും കിടക്കാതെ നോക്കുക.

പുതിന - കർപ്പൂരതുളസി തൈലം അഥവാ പുതിനയില തൈലത്തിന്റെ ശക്തമായ ഗന്ധം ശ്വസിക്കാൻ എലികള്‍ക്കാവില്ല. അതുപോലെ പുതിന ചെടി വീടിന്റെ ജനലുകൾക്കും സമീപവും വാതിലുകൾക്ക് അരികിലും നടുക. കർപ്പൂരതുളസി തൈലം വീടിന്റെ വശങ്ങളിൽ തുണികളിൽ മുക്കി വയ്ക്കുന്നതും ഗുണം ചെയ്യും.

വീടിനോട് ചേർന്ന് പൊത്തുകളും മറ്റും ഉണ്ടെങ്കിൽ ഇതിനുള്ളിൽ എലി കയറി ഇരിക്കും. അതുപോലെ വാതിലുകളുടെ വിടവുകൾ അടയ്ക്കുകയും വേണം.

പാറ്റയെ മാത്രമല്ല പാറ്റഗുളിക കൊണ്ട് എലികളെയും അകറ്റാൻ കഴിയും. പാറ്റ ഗുളികകളുടെ ഗന്ധം എലികൾക്ക് അത്ര പഥ്യമല്ല.

പരമ്പരാഗതമായി എലികളെ നശിപ്പിക്കാൻ ഉപയോഗിക്കാൻ ഒന്നാണ് എലിക്കെണി.. എലിയെ ആകർഷിക്കുന്ന ഭക്ഷണം പെട്ടിക്കുള്ളിൽ വച്ചതിനു ശേഷം എലി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ തുറന്നു വയ്ക്കുന്നു. എന്നാല്‍ ഒരുപാട് എലികള്‍ ഉള്ള ഇടങ്ങളില്‍ ഇത് പ്രയോജനം ചെയ്യില്ല.

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിഷം എലിശല്യമുള്ള ഇടത്ത് വയ്ക്കുന്നതാണ് മറ്റൊരു രീതി. എന്നാൽ കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഉള്ള വീടുകളിൽ എലിവിഷം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പൂച്ചയെ വീട്ടിൽ വളർത്തുന്നതും എലിശല്യം കുറയ്ക്കും.

Advertisement
Advertisement