ചിലിയിൽ ഭൂചലനം

Saturday 20 July 2024 6:51 AM IST

സാന്റിയാഗോ: വടക്കൻ ചിലിയിൽ അർജന്റീന അതിർത്തിക്ക് സമീപം റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.21ന് തീരദേശ നഗരമായ ആന്റോഫഗാസ്റ്റയ്ക്ക് കിഴക്ക് 164 മൈൽ അകലെയായിരുന്നു പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ ഇല്ല.

Advertisement
Advertisement