ഇസ്രയേൽ ചെയ്യുന്നത് നിയമവിരുദ്ധം: അന്താരാഷ്ട്ര കോടതി

Saturday 20 July 2024 6:55 AM IST

ഹേഗ്: ദശാബ്ദങ്ങളായി പാലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നിയമവിരുദ്ധമായാണ് തുടരുന്നതെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്​റ്റ് ബാങ്ക്, കിഴക്കൻ ജെറൂസലേം പ്രദേശങ്ങളിലും ഗാസയിലുമുള്ള നിയമവിരുദ്ധ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. നുണകളാൽ തീർത്ത ഒരു തീരുമാനമാണ് കോടതിയുടേത് എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ വിധി ഇസ്രയേലിനെ നിയമപരമായി ബാധിക്കില്ലെങ്കിലും രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

വെസ്​റ്റ് ബാങ്കിലെയും കിഴക്കൻ ജെറൂസലേമിലെയും പാലസ്‌തീൻ വംശജരുടെ അവകാശങ്ങൾ ഇസ്രയേൽ ലംഘിക്കുന്നെന്നും കണ്ടെത്തി. 2022ൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് അന്താരാഷ്ട്ര കോടതിയിൽ ഇസ്രയേലിനെതിരെ നീക്കം നടത്തിയത്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസും കോടതിയുടെ പരിഗണനയിലുണ്ട്.

Advertisement
Advertisement