പ്രധാനമന്ത്രിക്ക് നിവേദനം നൽകും

Sunday 21 July 2024 1:48 AM IST

തിരുവനന്തപുരം:വയോജന സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകും.ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഭാരവാഹികളായ പി.പി.ബാലൻ (സംസ്ഥാന ജോയിന്റ് സെക്രട്ടറി),പ്രൊഫ. കെ.എ.സരള (സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവർ 29ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും.പ്രധാനമന്ത്രിക്ക് പുറമെ ധനകാര്യമന്ത്രിക്കും റെയിൽവേ,സാമൂഹ്യനീതി വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകുമെന്ന് അമരവിള രാമകൃഷ്ണൻ അറിയിച്ചു.