വിദ്യാർത്ഥികൾക്ക് അവാർഡ്
Sunday 21 July 2024 1:54 AM IST
മുടപുരം: കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ സംഘാംഗങ്ങളുടെ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്നു. ഇതിനുള്ള അപേക്ഷ ആഗസ്റ്റ് 18നകം സംഘം ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.