ആന്തൂർ മോഡൽ പഠിക്കാൻ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത്

Saturday 20 July 2024 8:40 PM IST

ധർമ്മശാല: മാലിന്യസംസ്കരണ രംഗത്ത് മാതൃകാ തീർക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ആന്തൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസിലാക്കുവാനും പഠിക്കുവാനുമായി കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധികളെത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും ഭരണസമിതി അംഗങ്ങളും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നഗരസഭാ വൈസ് ചെയർപേർസൺ വി.സതീദേവിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ നടത്തുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളും പ്രവർത്തനങ്ങളും വിവിധ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കടമ്പേരിയിലുള്ള മാലിന്യ സംസ്ക്കരണ യൂണിറ്റുകളും സംഘം സന്ദർശിച്ചു.