വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണം കവർന്നു
Saturday 20 July 2024 8:41 PM IST
നീലേശ്വരം: നഗരസഭയിലെ തട്ടാച്ചേരി പ്രദേശത്തെ ഒരു വീട്ടിൽനിന്നും 9 ലക്ഷം രൂപ വിലമതിക്കുന്ന 18 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ ശ്രീചിത്ര പ്രിന്റേഴ്സ് ഉടമ പ്രമോദിന്റെ വീട്ടിൽ നിന്നാണഅ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കവർന്നത്. ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ചാ നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് നൽകിയ പരാതിയിൽ പറയുന്നു. സ്വർണ്ണം അലമാരയിൽ വച്ച് പൂട്ടി താക്കോൽ അലമാരക്ക് മുകളിൽ തന്നെയായിരുന്നു. താക്കോൽ കൊണ്ട് അലമാര തുറന്നാണ് കവർച്ച നടത്തിയതെന്നാണ് സൂചന.കുഞ്ഞിനെ അരിയിലെഴുതിക്കാനായി സ്വർണ്ണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.