ദുരിതാശ്വാസക്യാമ്പിൽ നിന്നും മടങ്ങി
Saturday 20 July 2024 8:43 PM IST
കണ്ണൂർ: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങി തുടങ്ങി.തലശ്ശേരിയിൽ നിലവിൽ ഒരു ക്യാമ്പിലായി 32 പേരാണ് കഴിയുന്നത്.വെള്ളിയാഴ്ച തലശ്ശേരിയിൽ 53 പേരാണ് നാല് ദുരിതാശ്വാസ ക്യാമ്പിലായി ഉണ്ടായിരുന്നത് . തലശ്ശേരി കതിരൂർ സൈക്ലോൺ ഷെൽട്ടർ, തുപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്‌ക്കാരിക കേന്ദ്രം, കീഴല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം, കീഴല്ലൂർ ശിശു മന്ദിരം എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരുന്നത്. തലശ്ശേരിയിൽ നരിക്കോട്ട്മല സാംസ്‌ക്കാരിക കേന്ദ്രത്തിലെ ക്യാമ്പ് മാത്രമാണ് നിലവിൽ തുടരുന്നത്.കണ്ണൂർ താലൂക്കിൽ മൂന്ന് ക്യാമ്പിലായി 23 പേരാണ് നിലവിൽ കഴിയുന്നത്. കണ്ണൂർ കോർപ്പറേഷനിലെ കീഴ്ത്തള്ളി വെൽനെസ് സെന്റർ, ഉരുവച്ചാൽ മദ്രസ, പള്ളിക്കുന്ന് സൈക്ലോൺ ഷെൽട്ടർ എന്നിവയാണ് കണ്ണൂർ താലൂക്കിലെ ക്യാമ്പുകൾ