ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് ധർണ നടത്തി
Saturday 20 July 2024 8:44 PM IST
കണ്ണൂർ:ത്രിതല ഭരണ സംവിധാനങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മുസ്ലീംലീംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .എം .എ. സലാം പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ്(എൽ.ജി.എം.എൽ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.ലോക്കൽ ഗവ.മെമ്പേഴ്സ് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂർ മാട്ടൂൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി മുഖ്യാതിഥിയായി.മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. മേയർ മുസ്ലീഹ് മഠത്തിൽ, മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ, വി.പി.മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.