ഗായിക ബിന്ദു സജിത്കുമാറിനെ അനുസ്മരിച്ചു
Saturday 20 July 2024 8:46 PM IST
കണ്ണൂർ : ആർട്ടി്സ്റ്റ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായികയും സാമൂഹ്യസാംസ്‌കാരിക പ്രവർത്തകയുമായിരുന്ന ബിന്ദുസജിത് കുമാറിനെ അനുസ്മരിച്ചു. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന് അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് , ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാസെക്രട്ടറി ഷീജ നരിക്കുട്ടി, ചംബ്ലോൺ വിനോദ്, പ്രേമലത പനങ്കാവ്, ചന്ദ്രൻ മന്ന, ഷീബ ചിമ്മിണിയൻ, ശിവദാസ് നാറാത്ത്, ശ്രീലത വാര്യർ, ഷാജി ചന്ദ്രോത്ത്, അനില ഗോവർദ്ധൻ,പി.പി. രേഷ്മ, ടി.വിജയലക്ഷ്മി, സുമതി രമേശൻ എന്നിവർ പ്രസംഗിച്ചു.