എൻ.ഡി.എ അഭിനന്ദൻ സമ്മേളനം
Saturday 20 July 2024 8:49 PM IST
ഇരിട്ടി: സി രഘുനാഥിന് വോട്ടു ചെയ്ത വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സമ്മേളനം നടത്തി. കാക്കയങ്ങാട് പാർവതി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ്, എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പവിത്രൻ തൈക്കണ്ടി, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ , വിജയൻ വട്ടിപ്രം, കൂട്ട ജയപ്രകാശ്, സി ബാബു, ശ്രീകുമാർ കൂടത്തിൽ, അരുൺ ഭരത്, പി.കൃഷ്ണൻ, രാംദാസ് എടക്കാനം, വി.മനോഹരൻ, എൻ.വി.ഗിരീഷ്, യു.ടി.ജയന്തൻ, സി ആദർശ് എന്നിവർ പ്രസംഗിച്ചു. സി രഘുനാഥ് വോട്ടർമാർക്ക് നന്ദി പറഞ്ഞു.