ഡോക്ടറായ മീനാക്ഷിക്ക് ആശംസകളുമായി ദിലീപും കാവ്യയും

Sunday 21 July 2024 6:01 AM IST

മകൾ എം.ബി.ബി.എസ് ബിരുദം നേടിയതന്റെ ആഹ്ളാദം പങ്കുവച്ച് ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. ദൈവത്തിന് നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു.എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ് നേഹവും ബഹുമാനവും. ദിലീപിന്റെ വാക്കുകൾ. മീനാക്ഷിയുടെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനുമുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ. അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്.ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. കാവ്യ മാധവന്റെ വാക്കുകൾ. പഠനത്തിൽ മാത്രമല്ല, കലാരംഗത്തും മീനാക്ഷി മികവ് പുലർത്താറുണ്ട്.നൃത്ത വീഡിയോയും റീൽസും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.