ഡബിൾ സ്മാർട്ട് 15ന് , ദേസി- പാർട്ടി ഗാനം പുറത്ത്
തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ഡബിൾ സ്മാർട്ട് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ മാർ മുന്താ ചോട് ചിന്ട പുറത്ത്. വമ്പൻ വൈബ് സമ്മാനിക്കുന്ന ദേസി- പാർട്ടി ഗാനമായി ഒരുക്കിയതിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ച്, കീർത്തന ശർമ്മ എന്നിവർ ചേർന്നാണ്. കാസർല ശ്യാം ആണ് ഗാനരചയിതാവ്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ചിത്രം പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ് നിർമ്മാണം. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്നാണ് ക്യാമറ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. പി.ആർ. ഒ ശബരി.