സി.ഡി.എസ് വാർഷികാഘോഷം
Saturday 20 July 2024 9:32 PM IST
തലയോലപ്പറമ്പ് : ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ വാർഷികം നടന്നു. ഇതിന് മുന്നോടിയായി തലയോലപ്പറമ്പ് ജംഗ്ഷനിൽ നിന്ന് 15 വാർഡുകളിലെ 237 കുടുംബ യൂണിറ്റുകൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയുമുണ്ടായിരുന്നു. വാർഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ അദ്ധ്യക്ഷത വഹിച്ചു. കൊതവറ സെന്റ്.സേവ്യേഴ്സ് കോളേജ് അസി. പ്രൊഫ. പാർവതി ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. അനിൽ ചെള്ളാങ്കൽ, എസ്.സി സന്ധ്യ, ലിസമ്മ, എം.ഡി ജയമ്മ, ഷാനോമോൻ, അഞ്ജു ഉണ്ണികൃഷ്ണൻ, വത്സല സദാനന്ദൻ, വിജയമ്മ ബാബു, ഷിജി വിൻസെന്റ്, സെലീനാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.