കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
Saturday 20 July 2024 9:34 PM IST
പൊൻകുന്നം: പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചിറക്കടവ് മഞ്ഞപ്പള്ളിക്കുന്നിന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മുണ്ടക്കയം കൈതത്തറ മുഹമ്മദ് ബഷീറി (51)നാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. പൊൻകുന്നത്തേക്ക് വരികയായിരുന്ന ബൈക്കിനെ പിന്നാലെയെത്തിയ കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ തട്ടിയതിനെ തുടർന്ന് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാറിലെ യാത്രക്കാർ തന്നെ പരിക്കേറ്റ മുഹമ്മദ് ബഷീറിനെ പൊൻകുന്നം അരവിന്ദ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.