ഘടകകക്ഷി ആയതിൽ അഭിമാനിക്കുന്നു
കോട്ടയം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എ ഘടകകക്ഷിയാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയുടെ ഘടകകക്ഷി ആക്കിയതിന്റെ സന്തോഷ സൂചകമായി കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മധുര പലഹാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രഫ:ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ്, സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് അമ്പലാറ്റിൽ, അഡ്വ: സെബാസ്റ്റ്യൻ മണിമല, ബിനു അയിരമല, രഞ്ജിത്ത് എബ്രാഹം തോമസ്, അഡ്വ: മഞ്ചു കെ.നായർ, എൽ.ആർ വിനയചന്ദ്രൻ, വിനയ് നാരായണൻ, അഡ്വ.രാജേഷ് പുളിയനത്ത്, ജോയി സി.കാപ്പൻ ,കെ ഉണ്ണികൃഷ്ണൻ, നോബിൾ ജയിംസ്, സലിം കാർത്തികേയൻ, സുമേഷ് നായർ, ജയിസൺ മാത്യു, പ്രിയ രജ്ഞു, ടോമി താണോലിൽ, ലിബിൻ കെ. എസ്, കുര്യൻ കണ്ണംകുളം, സതീഷ് കോടിമത, ഗോപകുമാർ വി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.