ടൊ​വി​നോ​ ​ചി​ത്രം 'അജയന്റെ രണ്ടാം മോഷണ' ത്തിന്റെ റി​ലീ​സ് ​ത​ട​ഞ്ഞു

Saturday 20 July 2024 9:58 PM IST

കൊ​ച്ചി​:​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​'​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​"​ത്തി​ന്റെ​ ​റി​ലീ​സ് ​താ​ത്കാ​ലി​ക​മാ​യി​ ​ത​ട​ഞ്ഞു.​ ​എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​യു.​ജി.​എം​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​നെ​തി​രെ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ഡോ.​ ​വി​നീ​ത് ​ന​ൽ​കി​യ​ ​ഹ​‌​ർ​ജി​യി​ലാ​ണ് ​ ​കോ​ട​തി​യു​ടെ​ ഉത്തരവ്. ​ ​ചി​ത്ര​ത്തി​ന്റെ​ ​തി​യേ​റ്റ​ർ,​ ​ഒ.​ടി.​ടി,​ ​സാ​റ്റ​ലൈ​റ്റ് ​റി​ലീ​സു​ക​ൾ​ക്ക് ​വി​ല​ക്കു​ണ്ട്.​ ​ സിനിമയുടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി​ ​ത​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്ന് 3.20​ ​കോ​ടി​ ​രൂ​പ​ ​വാ​ങ്ങി​യ​ ​നി​ർ​മ്മാ​താ​ക്ക​ൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും ​പ്ര​ദ​ർ​ശ​നാ​വ​കാ​ശം​ ​ര​ഹ​സ്യ​മാ​യി​ ​കൈ​മാ​റി​യെന്നുമാണ് ​പ​രാ​തി.

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നുവേഷങ്ങളിലാണ് എത്തുന്നത്. എന്ന് നിന്റെ മൊയ്തീൻ,​ കുഞ്ഞിരാമായണം,​ ഗോദ,​ കൽക്കി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു ജിതിൻ ലാൽ. ഓണം റിലീസായി സെപ്തംബറിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. സുജിത് നമ്പ്യാരാണ് കഥ,​ തിരക്കഥ,​ സംഭാഷണം കൈകാര്യം ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്,​ മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്,​ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Advertisement
Advertisement