'സൂര്യ'യിൽ ലക്ഷ്മിയുടെ ഭരതനാട്യം
Saturday 20 July 2024 10:05 PM IST
തിരുവന്തപുരം : ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലാസപര്യ തുടരുന്നവരെ പ്രോത്സാഹിപ്പിക്കാൻ 'സൂര്യ' മിഥിലാലയ ഡാൻസ് അക്കാഡമിയുമായി ചേർന്ന് തൈക്കാട് ഗണേശം നാടകക്കളരിയിൽ സംഘടിപ്പിക്കുന്ന നൃത്തസന്ധ്യയിൽ ഇന്ന് വൈകിട്ട് 7 മുതൽ ലക്ഷ്മി ഹരീഷ് ഭരതനാട്യം അവതരിപ്പിക്കും. ബഹുരാഷ്ട്ര കമ്പനിയായ ആമസോണിന്റെ സിയാറ്റിലിലെ (യു.എസ്) ആസ്ഥാനത്ത് പ്രിൻസിപ്പൽ പ്രോഡക്റ്റ് മാനേജരാണ് ലക്ഷ്മി.