റോട്ടറി ക്ലബ് ഒഫ് ആലപ്പി ടൗൺ

Sunday 21 July 2024 12:22 AM IST

ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ടൗൺ എന്ന പേരിൽ പുതിയ റോട്ടറി ക്ലബ് നിലവിൽ വന്നു. റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ഗവർണർ സുധി ജബ്ബാർ അനുമതിപത്രം കൈമാറി. സി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി ജോമി ചെറിയാൻ, സെക്രട്ടറിയായി ഷിയാസ് മുഹമ്മദ്, ട്രഷററായി വർഗീസ് ആന്റണി എന്നിവർ ചുമതലയേറ്റു. ഡോ.ജി.സുമിത്രൻ മുഖ്യപ്രഭാഷണം നടത്തി. ജോൺ സി.നെരോത്ത്, കെ.എസ്.ശശികുമാർ, ഡോ.തോമസ് വാവാനികുന്നേൽ, കെ.ബാബുമോൻ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. അഡ‌്വ.അനിത ഗോപകുമാർ, എൻ.കൃഷ്ണകുമാർ, സിറിൾ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.