ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞു

Sunday 21 July 2024 12:23 AM IST

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അജയന്റെ രണ്ടാം മോഷണ"ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞു. നിർമ്മാതാക്കളായ യു.ജി.എം പ്രൊഡക്‌ഷൻസിനെതിരെ എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ ഹ‌ർജിയിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്കുണ്ട്. ചിത്രീകരണത്തിനായി തന്റെ പക്കൽ നിന്ന് 3.20 കോടി രൂപ വാങ്ങിയ നിർമ്മാതാക്കൾ, പ്രദർശനാവകാശം രഹസ്യമായി കൈമാറിയെന്നാണ് പരാതി.