തിരുനാളിന് കൊടിയേറി
Sunday 21 July 2024 1:24 AM IST
ചേർത്തല : തണ്ണീർമുക്കം തീരുരക്ത ദേവാലയത്തിൽ ഈശോയുടെ തിരുരക്ത തിരുനാളിന് കൊടിയേറി. 28 നാണ് തിരുനാൾ. 27 വരെ വൈകിട്ട് 5.15 ന്, ദിവ്യബലിയും, നവനാൾ പ്രാർത്ഥനയും, തിരുരക്ത ജപമാലയും ആരാധനയും നടക്കും. ഈശോയുടെ തിരുരക്തത്തിന്റെ നാമത്തിലുള്ള ഏഷ്യയിലെ ഏക ദൈവാലയമായ ഈ തിരുരക്ത പള്ളിയിൽ 50 വർഷത്തിലധികമായി വിശുദ്ധമായി സൂക്ഷിച്ചു വരുന്ന ഈശോയുടെ തിരുകല്ലറയുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രത്യേകം തയ്യാറക്കിയ സ്ഥലത്ത് വണക്കത്തിനും പ്രാർത്ഥനയ്ക്കുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.