ജില്ലാതല പരിശീലനം

Sunday 21 July 2024 12:25 AM IST

അമ്പലപ്പുഴ : ഗണിതശാസ്ത്ര പഠനം ലളിതമാക്കുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിഗുണ കൂട്ടിക്കുറയുടെ ജില്ലാതല പരിശീലനം പുന്നപ്ര പബ്ളിക് ലൈബ്രറിയിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. റ്റി. പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്. ജതീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, എൻ.ആർ.ബാലകൃഷ്ണൻ, അനിൽ മാത്യു, ഡി.സലിം, രാജ് മോഹൻ, എം.പി.ഗിരി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.