ബോധവത്കരണ ക്ലാസ്‌

Sunday 21 July 2024 12:26 AM IST

മാന്നാർ: പുലിയൂർ ഗ്രാമപഞ്ചായത്ത്‌ മാതൃക കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററും പുലിയൂർ ഗവ.ഹയർ സെക്കറി സ്കൂൾ ജൻഡർ ക്ലബ്ബും സംയുക്തമായി ചെങ്ങന്നൂർ ഫയർ ആൻഡ് റസ്ക്യു ടീമിന്റെ നേതൃത്വത്തിൽ 'കവച്' എന്ന പേരിൽ അഗ്നി സുരക്ഷാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഗീത നായർ ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ജി.ശ്രീകുമാർ ബോധവത്കരണ ക്ലാസ്സ്‌ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീനാദാസ് സ്വാഗതം പറഞ്ഞു. പ്രജിത പി.ജെ വിഷയാവതരണം നടത്തി. സുധാദേവി നന്ദിപറഞ്ഞു.