ശ്രീവിദ്യ കലാനിധി പുരസ്കാരം ശ്രീലതയ്ക്ക്

Sunday 21 July 2024 1:52 AM IST

തിരുവനന്തപുരം: ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ശ്രീവിദ്യാ കലാനിധി പുരസ്കാരം അഭിനേത്രി ശ്രീലത നമ്പൂതിരി അർഹയായി. ശ്രീവിദ്യ ഗുരു പുരസ്കാരം വി.മൈഥിലിക്കും അംബിക മോഹനും അർഹരായി.ശ്രീവിദ്യ കർമ്മ പുരസ്കാരത്തിന് സംരംഭകയായ മാഗി അർഹയായി. പ്രശസ്തി പത്രവും,​ക്യാഷ് അവർഡും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. 24ന് വെൺപാലവട്ടം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30ന് നടക്കുന്ന ശ്രീവിദ്യയുടെ ജന്മദിനാഘോഷവും ശ്രീവിദ്യ കലാനികേതൻ നൃത്ത വിദ്യാലയത്തിന്റ വാർഷികാഘോഷ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.മന്ത്രി കെ.ബി.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി ടി.പി.ശ്രീനിവാസൻ,​ഉപദേശക സമിതി ചെയർമാൻ ഭാഗ്യലക്ഷ്മി,​അഞ്ജിത,​ലീലാ പണിക്കർ,​അഡ്വ.രാഖി രവികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.