താരനാണോ പ്രശ്നം? 10മിനിട്ടിൽ പരിഹാരം കാണാം, ബേക്കിംഗ്  സോഡ ഇങ്ങനെ ഉപയോഗിച്ചാൽ മതി

Sunday 21 July 2024 12:04 AM IST

പണ്ടുമുതൽ തന്നെ പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് താരൻ. പൂർണമായി താരൻ അകറ്റാനും കുറച്ച് ബുദ്ധിമുട്ടാണ്. മാർക്കറ്റിൽ ഇതിനായി പലതരം ഷാപൂവും ക്രീമുകളും ലഭിക്കും. എന്നാൽ ഇവയ്ക്ക് വിചാരിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല ചിലപ്പോൾ താരൻ ഇരട്ടിയാക്കുന്നു. വീട്ടിലുള്ള പല സാധനങ്ങളും ഉപയോഗിച്ച് താരനെ അകറ്റാൻ കഴിയും. എന്നാൽ അധികമാർക്കും അത് അറിയില്ല.

അടുക്കളയിൽ ഉള്ള ബേക്കിംഗ് സോഡ ഇതിന് ഒരു നല്ല പോംവഴിയാണ്. ബേക്കിംഗ് സോഡ ഒരു ഡ്രെെ ഷാംപൂവായി ഉപയോഗിക്കാം. ഇത് തലയോട്ടിലെ പിഎച്ച് ബാലൻസ് ചെയ്യുന്നു. കൂടാതെ അധിക എണ്ണ അകറ്റുന്നു. എങ്ങനെ ബേക്കിംഗ് സോഡ ഉപയോഗിച്ച് താരൻ അകറ്റാമെന്ന് നോക്കിയാലോ.

ആവശ്യമായ സാധനങ്ങൾ

ബേക്കിംഗ് സോഡ, നാരങ്ങ

ഉപയോഗിക്കുന്ന വിധം

ആദ്യം ഒരു ടീസ്‌പൂൺ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് കുറച്ച് നാരങ്ങനീര് കൂടി ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടണം. 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കുക. നാരങ്ങയിൽ സിട്രിക് ആസിഡും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. താരന് പ്രധാന കാരണങ്ങളിലൊന്നായ എണ്ണയും അഴുക്കും തലയോട്ടിയിൽ നിന്ന് ഇല്ലാതാക്കാൻ നാരങ്ങ സഹായിക്കുന്നു.

Advertisement
Advertisement