നീറ്റ് ക്രമക്കേട്: മൂന്നുപേർ കൂടി അറസ്റ്റിൽ
Sunday 21 July 2024 12:46 AM IST
ന്യൂഡൽഹി: നീറ്റ്-യു.ജി പേപ്പർ ചോർച്ച കേസിൽ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ബി.ടെക് ബിരുദധാരിയെയും ചോർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിച്ച രണ്ട് എം.ബി.ബി.എസ് വിദ്യാർത്ഥികളെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതോടെ ക്രമക്കേടുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ പിടിയിലായവരുടെ എണ്ണം 21 ആയി. ജംഷഡ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ബി.ടെക് (ഇലക്‌ട്രിക്കൽ) പാസായ ശശികാന്ത് പാസ്വാൻ, രാജസ്ഥാനിലെ ഭരത്പൂരിലെ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കുമാർ മംഗലം ബിഷ്‌ണോയി, ദീപേന്ദർ ശർമ എന്നിവരാണ് അറസ്റ്റിലായത്. ശശികാന്ത് നേരത്തെ അറസ്റ്റിലായ കുമാർ, റോക്കി എന്നിവരടങ്ങിയ ചോദ്യപേപ്പർ ചോർത്തൽ സംഘാംഗമാണ്.