മൃഗശാല ബൊട്ടാണിക്കൽ ഗാർഡനായി നിലനിറുത്തണം

Sunday 21 July 2024 1:15 AM IST

തൃശൂർ: തൃശൂർ മൃഗ്രശാല പുത്തൂരിലേക്ക് മാറ്റുന്ന മുറയ്ക്ക് ആ സ്ഥലം ബൊട്ടാണിക്കൽ ഗാർഡനായി നിലനിറുത്തണമെന്ന് തൃശൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ഗവേണിംഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂർവ സസ്യങ്ങളുടെ സംരക്ഷണവും ശാസ്ത്രീയ രീതിയിലുള്ള പഠനങ്ങൾക്കും ഇത് ഉപകരിക്കും. പ്രസിഡന്റ് അഡ്വ.രഘു കെ.മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.

മുൻ മേയർ കെ.രാധാകൃഷ്ണൻ, ഡോ.കെ.ആർ.രാജൻ, ടി.വി.ചന്ദ്രൻ, വിനോദ് കുറുവത്ത്, അനിൽ പൊറ്റെക്കാട്ട്, ഷോബി ടി.വർഗ്ഗീസ്, സി.എൽ.ജോയി, സുനിൽ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.