പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം
Sunday 21 July 2024 1:16 AM IST
ഇരിങ്ങാലക്കുട : പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ 34-ാം റൂറൽ ജില്ലാ സമ്മേളനം ജില്ലാ പൊലീസ് മേധാവി നവനീത് ശർമ ഉദ്ഘാടനം ചെയ്തു. കെ.പി.എ തൃശൂർ റൂറൽ ജില്ലാ പ്രസിഡന്റ് കെ.ഐ.മാർട്ടിൻ അദ്ധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥിയായി. വി.എ.ഉല്ലാസ്, കെ.എസ്.ഔസേപ്പ്, വി.കെ.രാജു, കെ.ജി.സുരേഷ്, കെ.സുമേഷ്, അനീഷ് കരീം, ബിനു ഡേവീസ്, സി.ജി.മധുസൂദനൻ, എം.എൽ.വിജോഷ്, വി.യു.സിൽജോ, എം.സി.ബിജു എന്നിവർ സംസാരിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കിയ പൊലീസ് ഉദ്യോഗസ്ഥരെയും പഞ്ചഗുസ്തി മത്സരങ്ങളിൽ വിജയികളായ സുരേഷ് ബാബു, രാജേഷ് എന്നിവരെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെയും ആദരിച്ചു. പ്രതിനിധി സമ്മേളനത്തിൽ 200 ഓളം ഓഫീസർമാർ പങ്കെടുത്തു.