'വിദ്യാധനം' പദ്ധതി; അപേക്ഷ ക്ഷണിച്ചു
Sunday 21 July 2024 1:18 AM IST
തൃശൂർ: വനിതകൾ ഗൃഹനാഥരായവരുടെ മക്കൾക്ക് 2024-25 വർഷത്തിലെ വിദ്യാഭ്യാസ ധനസഹായം നൽകാനുള 'വിദ്യാധനം' പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത കുടുംബത്തിലെ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ എന്നിവർക്കാണ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. www.schemes.wcd.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. യൂസർ മാന്വൽ വെബ് സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായി ബന്ധപ്പെടുക. ഫോൺ: 0487 2361500.