ഇസ്രയേൽ ആക്രമണം: ഗാസയിൽ 37 മരണം
Sunday 21 July 2024 6:43 AM IST
ടെൽ അവീവ്: ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകർന്നു. മദ്ധ്യ ഗാസയിലെ അൽ - നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ ബഹുനില കെട്ടിടം ഇസ്രയേൽ ബോംബിട്ട് തകർത്തു. അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവർക്കായി രക്ഷപ്രവർത്തനം തുടരുന്നു. ഇതുവരെ 38,900ലേറെ പാലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.