ചൈനയിൽ പാലം തകർന്ന് 12 മരണം

Sunday 21 July 2024 6:44 AM IST

ബീജിംഗ്: വടക്കൻ ചൈനയിൽ ശക്തമായ മഴയെ തുടർന്ന് പാലം നദിയിലേക്ക് തകർന്നുവീണ് 12 പേർ മരിച്ചു. 30ലേറെ പേരെ കാണാതായി. പ്രാദേശിക സമയം, വെള്ളിയാഴ്ച രാത്രി 8.40ന് ഷാൻഷീ പ്രവിശ്യയിലെ ഷാൻഗ്ലൂവിലായിരുന്നു അപകടം. 20ഓളം വാഹനങ്ങൾ നദിയിലെ ഒഴുക്കിൽപ്പെട്ടു. അഞ്ച് വാഹനങ്ങൾക്കുള്ളിൽ നിന്നാണ് 12 മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ചൈനയുടെ വടക്കൻ, മദ്ധ്യ മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ച ഷാൻഷീയിലെ ബാവോജി നഗരത്തിൽ 5 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. 8 പേരെ കാണാതായി.