'സിനിമയിൽ അവസരം ലഭിക്കാനാണ് ഡ്രസിന്റെ നീളം കുറയ്ക്കുന്നതെന്ന് പറയുന്നവരോട്'; നിലപാട് വ്യക്തമാക്കി സാനിയ

Sunday 21 July 2024 12:24 PM IST

മലയാള സിനിമയിലെ യുവനടിമാരിൽ ഏറെ ശ്രദ്ധയയായ താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 'ബാല്യകാലസഖി' എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി 'ക്വീൻ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്തും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരാളാണ് സാനിയ.

സോഷ്യൽ മീഡിയയിലും താരത്തിന് ഏറെ ആരാധകരുണ്ട്. കൂടുതൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങളുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപകരമായ കമന്റുകൾ ഇടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മോശം കമന്റുകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സാനിയ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

കമന്റുകൾ അന്നും ഇന്നും നോക്കാറില്ലെന്നായിരുന്നു താരം പറഞ്ഞത്. പിന്നെ ട്രോൾ നല്ലതാണ്. അതുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടിയതെന്നും സാനിയ പറഞ്ഞു. 'സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ട്. സിനിമയിൽ അവസരം കിട്ടാനാണ് ഡ്രസിന്റെ നീളം കുറയ്ക്കുന്നത് എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേ പറയാനുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കിൽ ഹോളിവുഡിൽ എത്തുമായിരുന്നല്ലേ. ഏത് നല്ലതിന്റെയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേർക്കും താൽപര്യം. അതുനോക്കി ജീവിക്കാനാകില്ല' - സാനിയ വ്യക്തമാക്കി.

Advertisement
Advertisement