കൊലപാതകത്തിനു ശേഷം ആത്മഹത്യ: പൂർവവൈരാഗ്യമെന്ന് പൊലീസ്

Monday 22 July 2024 1:32 AM IST

കാട്ടാക്കട: കുരുതംകോട്ട് ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് കഴുത്തറത്ത് കൊന്നശേഷം ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പൂർവ വൈരാഗ്യമാണെന്ന് പൊലീസ്. രണ്ട് മാസം മുമ്പ് മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലപ്പെട്ട റീജ,​ പ്രമോദിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രമോദ് ജയിലിലായി. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം പ്രമോദ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായി സൂചനയുണ്ട്. ജയിലിൽ നിന്നിറങ്ങിയ ശേഷം പ്രമോദ് ആദ്യം റീജയുമായി അടുപ്പം കാണിച്ചിരുന്നില്ല. എന്നാൽ. പിന്നീട് വീണ്ടും റീജയുമായി അടുപ്പത്തിലായി. പ്രമോദിനെ ജയിലിൽ നിന്നിറക്കാൻ അഭിഭാഷകനെ ഏർപ്പെടുത്തിയതും റീജയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റീജയുടെ മരണത്തോടെ രണ്ടുമക്കൾ അനാഥരായി. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് റീജയുടെ സംരക്ഷണയിലായിരുന്നു കുട്ടികൾ.

Advertisement
Advertisement