കാർത്തിയുടെ മെയ്യഴകൻ സെപ്തം. 27ന്
Monday 22 July 2024 6:00 AM IST
കാർത്തി നായകനായ 27- ാം ചിത്രം മെയ്യഴകൻ സെപ്തംബർ 27ന് റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രീദിവ്യയാണ് നായിക. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് , സെക്കൻഡ് ലുക്ക് പോസ്റ്റർ കാർത്തിയുടെ ജന്മ ദിനത്തിലാണ് പുറത്തിറക്കിയത്.രാജ് കിരൺ, ജയ പ്രകാശ്, ശരൺ എന്നിവരാണ് മറ്റ് താരങ്ങൾ.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം . വൻ വിജയം നേടിയ വിരുമനു ശേഷം 2ഡി എന്റർടെയ്ൻമെന്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന ചിത്രമാണ്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്..