അനുമോദന സംഗമം
Monday 22 July 2024 12:15 AM IST
ഇരിട്ടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിട്ടി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ അർജുൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.വി നിധിൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജിബിൻ ജൈസൺ, വിപിൻ ജോസഫ്, പി. കുട്ട്യാപ്പ, സി.കെ ശശിധരൻ, കെ.വി രാമചന്ദ്രൻ, എൻ.കെ ഇന്ദു മതി, അബ്ദുൽ റഷീദ്, സി.വി സുധീപ് കുമാർ, പി.വി മോഹനൻ, പി.എസ് സുരേഷ് കുമാർ, വി. പ്രകാശൻ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ശരത് സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.