വീടുകയറി അക്രമണം : രണ്ടുപേർ അറസ്റ്റിൽ

Monday 22 July 2024 9:47 PM IST

ചിങ്ങവനം : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച നാട്ടകം മൂലംകുളം മീൻചിറ പുതുപ്പറമ്പിൽ സുഭാഷ് (47), പുതുപ്പറമ്പിൽ അർജുൻ (18) എന്നിവരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സായിപ്പ് കവല സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഹെൽമെറ്റും കമ്പിവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ മൂക്കിന്റെ എല്ലിന് സാരമായി പരിക്കേറ്റു. എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ സദക്കത്തുള്ള, സജീർ, സി.പി.ഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.

Advertisement
Advertisement