അ​ർ​ജു​ന്റെ​ ​ലോ​റി​ ​ഗം​ഗാ​വ​ലി​ പുഴയിൽ എന്ന് സംശയം,​ ഇന്നത്തെ തെരച്ചിൽ നിറുത്തി

Sunday 21 July 2024 11:17 PM IST

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. തെരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും. ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ടാ​ണ് ​മ​ണ്ണി​ന​ടി​യി​ൽ​ ​ലോ​ഹാ​വ​ശി​ഷ്ടം​ 70​ ​ശ​ത​മാ​ന​മു​ണ്ടെ​ന്ന​ ​സൂ​ച​ന​ ​റ​ഡാ​റി​ൽ​ ​ല​ഭി​ച്ച​ത്.​ ​ഇ​വി​ട​ത്തെ​ ​മ​ണ്ണാ​ണ് ​ഇ​ന്ന് നീ​ക്കി​യ​ത്.​ ​രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോഗം നടക്കുന്നുണ്ട്. ഇതിന് ശേഷം രക്ഷാപ്രവർത്തനം എങ്ങനെ ആയിരിക്കണമെന്ന് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

അ​ർ​ജു​നെ​ ​തെ​ര​യാ​ൻ​ ​ക​ര​സേ​ന​ ​എ​ത്തി​യെ​ങ്കി​ലും​ ​ആ​ധു​നി​ക​ ​റ​ഡാ​ർ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ആ​ഴ​ത്തി​ലു​ള്ള​ ​തെ​ര​ച്ചി​ൽ​ ​ന​ട​ന്നി​ല്ല.​ ​റോ​ഡി​ൽ​ ​പ​തി​ച്ച​ ​മ​ൺ​കൂ​ന​യി​ൽ​ ​അ​ർ​ജു​നും​ ​ലോ​റി​യും​ ​ഇ​ല്ലെ​ന്ന് ​പ​റ​യു​ന്നു.​ ​ഭൂ​രി​ഭാ​ഗം​ ​മ​ണ്ണും​ ​നീ​ക്കി​യി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​ൽ​ ​ഗം​ഗാ​വ​ലി​ ​ന​ദി​യി​ൽ​ ​രൂ​പ​പ്പെ​ട്ട​ ​ദ്വീ​പു​ക​ൾ​ ​പോ​ലു​ള്ള​ ​മ​ണ​ൽ​ക്കൂ​ന​ക​ളു​ടെ​ ​ഉ​ള്ളി​ലാ​കാം​ ​അ​ർ​ജു​നും​ ​ലോ​റി​യും​ ​എ​ന്നാ​ണ് ​പു​തി​യ​ ​നി​ഗ​മ​നം.​ ​ഇ​വി​ടെ​ ​തെ​ര​യാ​ൻ​ ​വെ​ള്ള​ത്തി​ലും​ ​ക​ര​യി​ലും​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​ഡീ​പ് ​സെ​ർ​ച്ച് ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​ർ​ ​കൊ​ണ്ടു​വ​രും.​ ​ബെ​ൽ​ഗാ​മി​ൽ​ ​നി​ന്നു​ള്ള​ ​മേ​ജ​ർ​ ​അ​ഭി​ഷേ​കി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 40​ ​സൈ​നി​ക​ർ​ ​എ​ത്തി​യെ​ങ്കി​ലും​ ​റ​ഡാ​ർ​ ​ഇ​ല്ലാ​ത്ത​ത് ​ത​ട​സ​മാ​യി. ​സൈ​ന്യ​ത്തി​ന്റെ​ ​തെ​ര​ച്ചി​ലും​ ​ ​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെ​ ​നി​റു​ത്തി.​ ​ക​ന​ത്ത​ ​മ​ഴ​യും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​തു​ട​രു​ന്ന​തി​നാ​ലാ​ണ് ​തെ​ര​ച്ചി​ൽ​ ​നി​റു​ത്തേ​ണ്ടി​വ​ന്ന​ത്.​ റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കർണാടക റവന്യു മന്ത്രി പറഞ്ഞിരുന്നു.

Advertisement
Advertisement