ഒഡീഷ പി.സി.സി പിരിച്ചുവിട്ട് ഹൈക്കമാൻഡ്

Monday 22 July 2024 2:15 AM IST

ന്യൂഡൽഹി: ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഒഡീഷ പി.സി.സി പിരിച്ചുവിട്ടു. പി.സി.സി പ്രസിഡന്റ്, ഓഫീസ് ഭാരവാഹികൾ, വിവിധ കമ്മിറ്റികൾ, പാർട്ടി സെല്ലുകൾ തുടങ്ങിയവയാണ് പിരിച്ചുവിട്ടത്. നടപടിക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അംഗീകാരം നൽകിയതായി വാർത്താക്കുറിപ്പിൽ പാർട്ടി വ്യക്തമാക്കി. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നത് വരെ നിലവിലുള്ളവർ ആക്‌ടിംഗ് പ്രസിഡന്റുമാരായി തുടരും.