കെഎസ്‌ഇബിയിൽ തൊഴിലവസരം; 59,000 രൂപ തുടക്കശമ്പളത്തിൽ സർക്കാർ ജോലി നേടാം
സർക്കാർ സർവീസിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് സന്തോഷവാർത്തയുമായി കെഎസ്‌ഇബി. ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ തസ്‌തികയിലേയ്ക്ക് കെഎസ്‌ഇബി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
പിഎസ്‌സി വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് ആന്റ് വർക്ക്‌സ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയോ നടത്തുന്ന പരീക്ഷാ വിജയവുമാണ് യോഗ്യത.
ഒന്നാം ക്ളാസോടെ ബി കോം ബിരുദവും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഫിനാൻസ് ആന്റ് അക്കൗണ്ട്‌സ് വിഭാഗത്തിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പ് നടത്തുന്ന എസ് എ എസ് കോമേഷ്യൽ പരീക്ഷാവിജയവുമാണ് മറ്റ് യോഗ്യതകൾ. 59,100 മുതൽ 1,17,400 വരെയാണ് ശമ്പള സ്‌കെയിൽ. ഓഗസ്റ്റ് 14 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.
പിഎസ്‌സി അഭിമുഖം
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് - എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 74/2022, 483/2023), നോൺ വൊക്കേഷണൽ ടീച്ചർ (സീനിയർ) മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 402/2022), നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 88/2023) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546294.
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറഷനിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ 125/2021) തസ്തികയിലേക്ക് 24, 25, 26 തീയതികളിലും കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 399/2021) തസ്തികയിലേക്ക് 26 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കെ.ടി.ഡി.സിയിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020) തസ്തികയുടെ ചുരുക്കപട്ടിക യിലുൾപ്പെട്ടവർക്ക് 24ന് രാവിലെ 11 മുതലും 25 ന് രാവിലെ 9.30 മുതലും ഉച്ചയ്ക്ക് 12 മുതലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 349/2021) തസ്തികയിലേക്ക് 26 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.
ഒ.എം.ആർ പരീക്ഷ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ ഫാം വർക്കർ (കാറ്റഗറി നമ്പർ 55/2022, 56/2022) തസ്തികയിലേക്ക് 24 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി ക്ലാർക്ക്/ അക്കൗണ്ടന്റ്/കാഷ്യർ/ക്ലാർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 46/2023, 54/2022) തസ്തികകളിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.