അഖില കേരള വടം വലി മത്സരം

Tuesday 23 July 2024 4:06 AM IST

പാലോട്:ചല്ലിമുക്ക് പൗരാവലിയുടെ മൂന്നാമത് അഖിലകേരള വടം വലി മത്സരവും ഓണാഘോഷവും സെപ്തംബർ 17,18

തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വടംവലി മത്സരത്തിന് ഒന്നാം സമ്മാനം 33,333 രൂപ,രണ്ടാം സമ്മാനം 22,222 രൂപ,മൂന്നാം സമ്മാനം 11,111രൂപ,നാലാം സമ്മാനം 7,777 രൂപയും വിവിധ എവറോളിംഗ് ട്രോഫികളും നൽകും. ആദ്യ പതിനാറ് സ്ഥാനങ്ങളിലെത്തുന്നവർക്ക് 5000രൂപ മുതൽ 3000 രൂപവരെ നൽകാനും തീരുമാനിച്ചു. ഭാരവാഹികൾ സജീവ് ചല്ലിമുക്ക് ( ചെയർമാൻ), രെഞ്ചു. വി.രാജു (പ്രസിഡന്റ്), വിനോദ് ചല്ലിമുക്ക് (സെക്രട്ടറി), അജാസ്ഖാൻ (ട്രഷറർ), സുനിൽ ചെക്കട്ടപ്പച്ചയിൽ ( വൈസ് പ്രസിഡന്റ്), വിനോദ് പട്ടാളം, വിപിൻ പാലാഴി (ജോയിന്റ് സെക്രട്ടറി), ചല്ലിമുക്ക് പൗരാവലി എൻ.ആർ.ഐ സെൽ കോർഡിനേറ്റർമാരായി അഖിൽ (യു.എ.ഇ), അരുൺ മുരളി (യു.എ.ഇ), ഷമീർ മടത്തറയിൽ (യു.എ.ഇ), റെജമോൻ റഷീദ് (കെ.എസ്.എ), 47 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Advertisement
Advertisement