നിതീഷ് കുമാറിന് തിരിച്ചടി, ബീഹാറിന് പ്രത്യേക പദവി നൽകില്ല,​ ആവശ്യം തള്ളി കേന്ദ്രം

Monday 22 July 2024 9:05 PM IST

ന്യൂഡൽഹി :ബീഹാറിന് പ്രത്യേക പദവി വേണമെന്ന ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ ആവശ്യം തള്ളി കേന്ദ്രം. ദേശീയ വികസന കൗൺസിൽ മാനദണ്ഡ പ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന് ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വ്യക്തമാക്കിയത്.


നി​തീ​ഷ്‌​കു​മാ​റും​ ​സം​സ്ഥാ​ന​ത്തു​ ​നി​ന്നു​ള്ള​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​പാ​ർ​ട്ടി​യാ​യ​ ​ചി​രാ​ഗ് ​പാ​സ്വാ​ന്റെ​ ​ലോ​ക് ​ജ​ന​ശ​ക്തി​ ​പാ​ർ​ട്ടി​യും ​(​എ​ൽ.​ജെ.​പി​)​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​എ​ന്ന​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ത്തി​ലും​ ​ഉ​യ​ർ​ത്തി​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യാ​ണ് ​ഇ​ന്നാരംഭിച്ച ​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​നി​ൽ​പ്പി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​ജെ.​ഡി.​യു. 16​ ​എം.​പി​മാ​രാണ് ജെ.ഡി.യുവിന് ഉള്ളത്.


ബീ​ഹാ​റി​ലെ​ ​ജ​ഞ്ജ​ർ​പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ജെ.​ഡി.​യു​ ​എം.​പി​ ​രാം​പ്രി​ത് ​മ​ണ്ഡ​ലി​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​രേ​ഖാ​മൂ​ലം​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലാ​ണ് ​മ​ന്ത്രി​ ​പ്ര​ത്യേ​ക​ ​പ​ദ​വി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​യ​ത്.​അതേസമയം ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ത്യേ​ക​ ​പ​ദ​വിയുടെ കാര്യത്തിൽ ​ ​തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ​ എ​ൽ.​ജെ.​പി​ ​പ്ര​ത്യാ​ശ​ ​പ്ര​ക​ടി​പ്പി​ച്ചു.

അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ജെ.ഡി.യു എൻ.ഡി.എ സർക്കാരിന്റെ ഭാഗമായിരിക്കെ ബീഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നീക്കം.

Advertisement
Advertisement