ജയിലിൽ കിടന്ന് തിര. പ്രചാരണം അനുവദിക്കില്ല

Tuesday 23 July 2024 12:45 AM IST

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്‌ട്രീയ നേതാക്കൾക്ക് വീഡിയോ കോൺഫറൻസ് മുഖേന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ദുരുദ്ദേശ്യത്തോടെയുള്ള ഹർജിയെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജയിലിൽ കഴിയുന്ന ഒരു പ്രത്യേക നേതാവിനെ കേന്ദ്രീകരിച്ചാണ് ഹർജി. ആ നേതാവിനായി വാദിക്കാൻ ഒട്ടേറെ അഭിഭാഷകർ രംഗത്തുണ്ടെന്നും നിരീക്ഷിച്ചു. ഡൽഹിയിലെ വോട്ട‌ർമാർക്ക് വേണ്ടിയാണ് തന്റെ ഹർജിയെന്ന് ചൂണ്ടിക്കാട്ടി നിയമവിദ്യാർത്ഥിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Advertisement
Advertisement