കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം; നടപടി വേണമെന്ന ആവശ്യം ശക്തമാക്കി വിശ്വഹിന്ദു പരിഷത്ത്

Tuesday 23 July 2024 12:36 PM IST

ഒറ്റാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം. കാനഡ എഡ്‌മണ്ടനിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായൺ ക്ഷേത്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികൾ ക്ഷേത്രത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചുമരുകളിൽ ഗ്രാഫിറ്റികൊണ്ട് എഴുതുകയും ചെയ്തു.

അക്രമത്തിന് പിന്നാലെ സംഭവത്തിൽ കാനഡയിലെ വിശ്വഹിന്ദു പരിഷത്ത് അപലപിച്ചു. എഡ്‌മണ്ടനിലെ ബിഎപിഎസ് മന്ദിറിലെ ഹിന്ദുവിരുദ്ധ ഗ്രാഫിറ്റിയെയും നശീകരണ പ്രവർത്തനങ്ങളെയും വിഎച്ച്‌പി കാനഡ ശക്തമായി അപലപിക്കുന്നതായി സംഘന സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ഹിന്ദു സമൂഹത്തിനെതിരെ വിദ്വേഷം വളർത്തുന്ന തീവ്രവാദ പ്രത്യയശാസ്ത്രത്തിനെതിരെ നടപടി സ്വീകരിക്കാൻ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും സംഘടന എക്‌സിൽ കുറിച്ചു.

ഇതിനുമുൻപും കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ ആക്രമണമുണ്ടായിരുന്നു. ഒന്റേറിയോയിലുള്ള വിൻഡ്‌സറിൽ

അക്രമികൾ ചേർന്ന് ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ സ്പ്രേ പെയിന്റ് കൊണ്ട് എഴുതി. സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. ഒന്റേറിയോയിലെ തന്നെ മിസിസോഗയിലും ഹിന്ദു ക്ഷേത്രം സമാന രീതിയിൽ അക്രമിക്കപ്പെട്ടിരുന്നു. ബ്രാംപ്റ്റണിലെ ക്ഷേത്രത്തിന് നേരെയും ആക്രമണം ഉണ്ടായി.